ഒരു സൈക്കിളോ ഇരുചക്ര വാഹനമോ അപകടകരമായ രീതിയിൽ ശരീരത്തിൽ മുട്ടിയാൽ എന്ത് സംഭവിക്കും എന്ന് പലർക്കും അറിയാമായിരിക്കും. എങ്കിൽ ഒരു ലോറി ഇടിച്ചാലുള്ള അവസ്ഥ ചിന്തിക്കാൻ സാധിക്കുമോ? അത്തരത്തിൽ സംഭവിച്ച കാര്യം ആരെങ്കിലും പറഞ്ഞ അനുഭവ കഥ കേട്ടിട്ടുണ്ടോ?
ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോയിൽ ഒരു ലോറിക്കടിയിൽ പെട്ടിട്ടും പോറൽ പോലും ഏൽക്കാതെ രക്ഷപെട്ട ഒരു വയോധികയാണ് ശ്രദ്ധാകേന്ദ്രം. ട്വിറ്ററിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
തമിഴ്നാട്ടിലെ തിരുച്ചെങ്കോട് എന്ന സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്. ഒരു വളവു തിരിഞ്ഞു വന്ന ലോറിയാണ് വയോധികയെ തട്ടിയിട്ടത്. ഇടിച്ച ശേഷം വണ്ടിക്കടിയിൽ പെട്ട ശേഷം അൽപ്പം ദൂരം മുന്നോട്ടു പോകുന്നുമുണ്ട്. (വീഡിയോ ചുവടെ)
Elderly #Indian woman run over by truck miraculously escapes unscathed pic.twitter.com/AFGq2uYf3e
— CGTN (@CGTNOfficial) December 6, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക