കർഷകർക്ക് പിന്തുണയുമായി സംഗീത സംവിധായകൻ ബിജിബാല്‍. ഉണ്ണുന്ന ചോറിന്, കര്‍ഷകര്‍ക്കൊപ്പം എന്നീ ഹാഷ് ടാഗുമായാണ് ബിജിബാൽ കർഷകർക്ക് പിന്തുണ അറിയിച്ചത്. പാട്ടുപാടി അതിനൊപ്പമാണ് ഹാഷ്ടാഗ് നൽകിയിരിക്കുന്നത്. സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് കർഷക സമരത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.
ബോളിവുഡ് താരം കൃതി സനോണിന് കോവിഡ്
പ്രിയങ്ക ചോപ്ര, സോനം കപൂര്‍, കാര്‍ത്തി, പ്രകാശ് രാജ്, ഹന്‍സല്‍ മേത്ത, ദില്‍ജിത്ത് തുടങ്ങിയവർ നേരത്തെ തന്നെ കർഷകർക്കുള്ള പിന്തുണ അറിയിച്ച് മുന്നോട്ട് വന്നിരുന്നു. ഡൽഹിയിലെ കൊടും തണുപ്പിലും അവകാശത്തിനായി പോരാടുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങുന്നതിനായി ഒരു കോടി രൂപയാണ് ഗായകനും നടനുമായ ദില്‍ജിത് ദൊസാന്‍ഝ് നല്‍കിയത്. കായിക താരങ്ങളുൾപ്പെടെ കേന്ദ്ര നിലപാടിൽ പ്രതിഷേധവുമായി തങ്ങൾക്ക് കിട്ടിയ പുരസ്ക്കാരങ്ങൾ മടക്കി നൽകുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നു.
https://www.facebook.com/bijibal.maniyil/videos/10159937747249179/?t=4
പ്രതികരിക്കാൻ ഇവിടെ എഴുതുക