ബോളിവുഡ് താരം കൃതി സനോണിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് നടി കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ചത്. കോവിഡ് മഹാമാരി നാടിനെ വിട്ടു പോയിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും താരം പറഞ്ഞു. ഡോക്ടർമാരുടെ നിർദേശ പ്രകാരം കൃതി ഇപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്.
https://www.instagram.com/p/CIkIrGYALEo/
ജഗ് ജഗ് ജിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കൃതി ചണ്ഡിഗഡിലെത്തിയിരുന്നു. അനില്‍ കപൂര്‍, നീതു കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നീതു കപൂറിനും കോവിഡ് സ്ഥിരീകരിച്ചതായി വാർത്തകൾ പുറത്തു വരുന്നുണ്ട്.
‘സെറ്റിൽ രാമശ്ശേരി ഇഡ്ഡലി കണ്ടാൽ പിന്നെ നോ പറയുന്നതെങ്ങനെ,’ ചിത്രം പങ്കുവച്ച് ഐശ്വര്യ ലക്ഷ്മി
പ്രതികരിക്കാൻ ഇവിടെ എഴുതുക