‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോൾ. ലൊക്കേഷനിൽ നിന്നും ഐശ്വര്യ പങ്കു വച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘സെറ്റിൽ രാമശ്ശേരി ഇഡ്ഡലി കണ്ടാൽ പിന്നെ നോ പറയുന്നതെങ്ങനെ,’ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. കയ്യിൽ ഇഡ്ഡിലിയുമായിരിക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാനാവുക.
പാലക്കാട് ജില്ലയിലെ രാമശ്ശേരി എന്ന ഗ്രാമത്തില്‍ നിന്നും രുചിയുടെ ലോകത്ത് കടന്നുവന്ന ഒന്നാണ് രാമശ്ശേരി ഇഡ്ഡലി.
https://www.instagram.com/p/CIkFKqRBl0D/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക