കൂത്താട്ടുകുളം മണ്ണത്തൂർ നാവോളിമറ്റത്ത് പാറമടയിൽ മണ്ണുമാന്തിയന്ത്രം താഴ്ചയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഓപ്പറേറ്റർ മരിച്ചു.
കൊല്ലം പൂതക്കുളം സ്വദേശി രാഹുൽ ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പാറക്കൂട്ടത്തിനടിയിൽ ഞെരിഞ്ഞമർന്ന യന്ത്രത്തിൽ നിന്ന് ശരീരഭാഗങ്ങൾ മാത്രമാണ് ലഭിച്ചത്.
പാറമടയിൽ മണ്ണുമാന്തിയന്ത്രം താഴ്ചയിലേക്ക് പതിച്ച് അപകടം; ഒരുമരണം
ഉയരമുള്ള പാറമടയുടെ മധ്യഭാഗത്തെ തട്ടിലായിരുന്ന യന്ത്രത്തിനും ലോറിക്കും മുകളിലേക്ക് മുകൾഭാഗത്തു നിന്ന് പാറക്കല്ലുകൾ പതിക്കുകയായിരുന്നു. ഇതിനൊപ്പം ഇരുന്നൂറോളം അടി താഴ്ചയിലേക്ക് യന്ത്രം വീണു.
വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. ചെളിയും വെള്ളവും നിറഞ്ഞ അടിത്തട്ടിൽ കൂടിക്കിടക്കുന്ന പാറക്കല്ലുകൾ രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് രാഹുലിന്റേതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ ലഭിച്ചത്. കൂത്താട്ടുകുളം പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക