രാജ്യത്തെങ്ങും പബ്ലിക് വൈഫൈ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാൻ പദ്ധതിയുമായി കേന്ദ്രം. പൊതു വൈഫൈ ശൃംഖല ശക്തിപ്പെടുത്തുന്നതിനായാണ് പബ്ലിക് വൈഫൈ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. പബ്ലിക് വൈഫൈ നെറ്റ് വര്‍ക്കുകള്‍ വഴിയുള്ള ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റിന് ലൈസന്‍സ് ഫീ ഉണ്ടായിരിക്കില്ല. പിഎം- വൈഫൈ ആക്സസ് നെറ്റ് വര്‍ക്ക് ഇന്റര്‍ഫെയ്സ് അഥവാ ‘പിഎം-വാണി’ എന്നാണ് ഈ പദ്ധതിയുടെ പേരെന്നും ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പബ്ലിക് ഡാറ്റാ ഓഫീസുകള്‍ (പിഡിഒ) വഴിയായിരിക്കും വൈഫൈ സേവനം എത്തിക്കുക. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് അതിവേഗ ബ്രോഡ്ബാന്റ് എത്തിക്കുന്നതിനുള്ള ആഴക്കടല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.
എട്ട് കെട്ടിടങ്ങള്‍ പണയം വെച്ചു, പാവങ്ങളെ സഹായിക്കാന്‍ പത്ത് കോടി ലോണെടുത്ത് സോനു സൂദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക