മസ്കത്ത്: ഒമാനില്‍ നിന്ന് കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ നാട്ടിലേക്ക് മടങ്ങിയത് മൂന്നു ലക്ഷത്തോളം പ്രവാസികള്‍. 2020ലെ ആദ്യ പത്തുമാസത്തില്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് 2,78,000 പ്രവാസികള്‍ മടങ്ങിയതായി ഒമാന്‍ ദേശീയ സ്ഥിതിവിവര മന്ത്രാലയം.
ഒക്ടോബര്‍ അവസാനത്തോടെ ഒമാന്‍ സുല്‍ത്താനേറ്റിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 17% കുറഞ്ഞുവെന്ന് സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.
നിലവില്‍ ഒമാനില്‍ 14,35,070 പ്രവാസികളാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 17,12,798 ആയിരുന്നു. രേഖകളില്ലാതെ രാജ്യത്ത് കുടുങ്ങി കിടന്ന പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് പോകാന്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകള്‍ പ്രവാസികളുടെ മടക്ക യാത്രക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക