അമേരിക്കയും ഫൈസര്‍ കൊവിഡ് വാക്സിന് അനുമതി നല്‍കിയേക്കും. ഫൈസറിന് അടിന്തര അനുമതി നല്കാന് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം നല്‍കിയത് മുതിര്‍ന്ന ആരോഗ്യ വിദഗ്ധരാണ്. നിലവില്‍ വാക്സിന് അനുമതി നല്‍കിയത് ബ്രിട്ടന്, കാനഡ, ബഹ്റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ്.
സ്വര്‍ണക്കടത്ത് കേസില്‍ നാല് പ്രതികളെ കൂടി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എന്‍ഐഎ
ഈയിടെയാണ് ബഹ്റൈനിലും കൊവിഡ് വാക്സിന് അനുമതി നല്‍കിയത്. ബഹ്റൈന്റെ നടപടി ബ്രിട്ടന് പിന്നാലെയാണ്. ബഹ്റൈനും അനുമതി നല്‍കിയിരിക്കുന്നത് ഫൈസര്‍ നിര്‍മിച്ച വാക്സിന് തന്നെയാണ്. കുത്തിവയ്പ്പെടുത്ത് അടുത്ത ആഴ്ച മുതല്‍ തുടങ്ങാനാണ് നിര്‍ദേശം. ആദ്യം പരിഗണന നല്‍കുന്നത് ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള മറ്റുവിഭാഗങ്ങള്‍ എന്നിവര്‍ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക