അമേരിക്കയിലെ പെൻസിൽവാനിയ നഗരത്തിൽ പറന്നിറങ്ങുന്നത് നൂറ്കണക്കിന് കഴുകന്മാർ.ദുർഗന്ധവും ശല്യവും കാരണം പൊറുതിമുട്ടിയിരിക്കുകയാണ് തദ്ദേശവാസികൾ. ഒരു മരക്കൊമ്പിൽ മാത്രം നൂറ്കണക്കിന് കഴുകന്മാരാണ് ചേക്കേറിയിരിക്കുന്നത്.നഗരത്തിലെ അനവധി വീടുകളുടെ മേൽക്കൂരകൾക്കും മറ്റ് ഭാഗങ്ങൾക്കും കഴുകന്മാർ കൊത്തിയും വിസർജിച്ചും കേടുപാടുകൾ വരുത്തിയിട്ടുണ്ട്.
കൂടാതെ ഇവയുടെ വിസർജ്യവും ഛർദിലും പ്രദേശവാസികളിൽ രോഗഭീതിക്ക് ഇടയാക്കിയിട്ടുണ്ട്. ഇവയുടെ ഛർദിൽ വന്നുവീഴുന്ന ഇടങ്ങളിൽ ഒരായിരം ശവങ്ങൾ പുഴുത്തുനാറുന്ന ദുർഗന്ധമാണെന്ന് പ്രദേശവാസികളിൽ ചിലർ പറയുന്നു.ഇവയുടെ വിസർജ്യം ലോഹഭാഗങ്ങളിൽ തുരുമ്പ് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
കല്ലെറിഞ്ഞും,പാത്രം കൊട്ടിയും വെടിയൊച്ച കേൾപ്പിച്ചുമെല്ലാം ഇവയെ ഓടിക്കുവാനുള്ള ശ്രമത്തിലാണ് പ്രദേശവാസികൾ.
സംരക്ഷിത വിഭാഗത്തിൽപെടുന്ന പക്ഷിയായതിനാൽ ഇവയെ കൊല്ലാനും അനുമതിയില്ല. ഈ പക്ഷികൾ കാരണം ഇതുവരെ നൂറുകണക്കിന് ഡോളറിന്റെ നഷ്ടമാണ് ഈ ചെറുപട്ടണത്തിന് ഉണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക