കണ്ണൂർ :കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ജില്ലയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം ഒരു പേന കൂടി കൈയില്‍ കരുതണം. വോട്ട് ചെയ്യുന്നതിനു മുമ്പ് രജിസ്റ്ററില്‍ ഒപ്പ് വയ്ക്കുന്നതിന് മറ്റുള്ളവര്‍ സ്പര്‍ശിച്ച പേന ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണിത്.
വിവാഹവേദിയില്‍ നിന്ന് വരന് മുങ്ങി, പൊലീസ് സ്റ്റേഷന് കല്യാണമണ്ഡപമായി; നാടകീയ ഇടപെടലുമായി വധു
തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടര്‍ സ്ലിപ്പ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച ദേശസാല്‍കൃത ബാങ്കിന്റെ പാസ്ബുക്ക് എന്നിവയില്‍ ഏതെങ്കിലുമൊന്ന് തിരിച്ചറിയല്‍ രേഖയായി കൈയിലുണ്ടാവണം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷന് പരിസരത്ത് സാമൂഹ്യ അകലം പാലിക്കണം. വായും മൂക്കും മൂടുന്ന രീതിയില്‍ ശരിയാം വിധം മാസ്ക് ധരിക്കണം. തിരിച്ചറിയല്‍ സമയത്ത് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രം മാസ്ക് മാറ്റിയാല്‍ മതി. മാസ്ക്ക് മാറ്റിയ സമയത്ത് സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും കൈകള്‍ അണുവിമുക്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക