വയനാട് തമിഴ്നാട് അതിർത്തി പ്രദേശമായ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ചേരാങ്കോട് ആനന്ദ്രാജ് മകന് പ്രശാന്ത് എന്നിവരാണ് മരിച്ചത്. വീട്ടിലേക്കു നടന്നുപോകുന്നതിനിടെ ഇരുവരും കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കലക്ടർ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ എത്തിയതിനു ശേഷം മാത്രമേ മൃതദേഹങ്ങൾ മാറ്റാൻ അനുവദിക്കുകയുള്ളു എന്ന നിലപാടിലാണ് നാട്ടുകാർ. ഒരു മാസത്തിനിടെ നാലാമത്തെയാളാണ് ഇവിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക