തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിൽ കനത്ത പോളിങ്. ആകെ പോളിങ് ശതമാനം 77 കടന്നു. ഏറ്റവും കൂടുതൽ പോളിങ് മലപ്പുറം ജില്ലയിലാണ്. കുറവ് കാസർകോട്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 72.67% ആയിരുന്നു പോളിങ്. രണ്ടാംഘട്ട വോട്ടെടുപ്പിലെ അന്തിമ പോളിങ് ശതമാനം 76.78 ആയിരുന്നു. ആദ്യ രണ്ടുഘട്ടങ്ങളിലേക്കാളും കൂടുതൽ പോളിങ്ങാണ് മൂന്നാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്.
വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായിരുന്നു പോളിങ്.
ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ള കണ്ണൂരിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മലയോര മേഖലകളിലടക്കം രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിരയാണ്. ആയിരത്തി അഞ്ഞൂറിലേറെ പ്രശ്നബാധിത ബൂത്തുകളാണ് കണ്ണൂരിൽ. പൊലീസ് സുരക്ഷ കൂടാതെ വെബ് കാസ്റ്റിങ്ങും വിഡിയോ ചിത്രീകരണവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക