അടൂർ: പാലക്കാടിന് പിന്നാലെ സംസ്ഥാനത്തെ രണ്ടാമത്തെ നഗരസഭയിലും ബിജെപി ഭരണം. പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലാണ് ബിജെപി കേവല ഭൂരിപക്ഷം നേടിയത്. പന്തളത്തെ 23 വാർഡുകളിൽ 13 ഇടത്ത് ബിജെപി വിജയിച്ചു. ഏഴിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും വിജയിച്ചു.
ബിജെപി നേരത്തെ അധികാരത്തിലിരുന്ന പാലക്കാട് ഇത്തവണയും അധികാരം നിലനിർത്തി. ഷൊർണൂരിൽ എട്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കേരള കോൺഗ്രസ് തട്ടകമായ പാലാ മുത്തോലി പഞ്ചായത്തിലെ 13ൽ ആറ് വാർഡുകളിൽ ബിജെപി വിജയിച്ചു.
അതേസമയം, തൃശൂർ കോർപറേഷനിൽ മേയർ സ്ഥാനാർത്ഥി അഡ്വ.ബി ഗോപാലകൃഷ്ണൻ 241 വോട്ടിന് തോറ്റത് ബിജെപിക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക