തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം അറിയുമ്പോഴുള്ള ആഹ്ലാദപ്രകടനങ്ങൾ കോവിഡ് പ്രോട്ടോക്കോൾ ലംഘനമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ നിർദേശിച്ചു.
കേരളത്തിന്റെ രാഷ്ട്രീമനോഭാവത്തില് എന്തുമാറ്റം വന്നുവെന്ന് ഉടനറിയാം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
‘നീ തൂങ്ങിച്ചാകൂ, ചിത്രയുടെ മരണത്തിന് പിന്നിൽ പ്രതിശ്രുത വരന്റെ സംശയരോഗവും’
വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണലിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രചാരണത്തിലും വോട്ടെടുപ്പിലും എന്ന പോലെ വോട്ടെണ്ണലിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്രമീകരണങ്ങള്‍. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക