കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ അടിയന്തിര ഇടപെടലിന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തിരുമാനമെന്ന് റിപ്പോർട്ട്. നടപടി, കോണ്‍ഗ്രസിന് ആശിക്കാനും ആശ്വസിക്കാനും ഉള്ള ഘടകങ്ങള്‍ ഇല്ലാത്ത ഫലം ആണ് സംസ്ഥാനത്ത് ഉണ്ടായതെന്ന കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന് വറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.
സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി
കേരളം കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള വിരളം സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ഭരണം ലഭിക്കും എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. കൂടാതെ വലിയ പ്രതിക്ഷയാണ് ദേശീയ നേതൃത്വം തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ അര്‍പ്പിച്ചിരുന്നത്. സംസ്ഥാനത്ത് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും യുഡിഎഫ് വലിയ വിജയം നേടും എന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഫലം വന്നപ്പോള്‍ വലിയ ഞെട്ടലിലാണ് ദേശീയ നേതൃത്വം ഉള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക