തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മോശം പ്രകടനത്തിലെ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ് രംഗത്ത്. ലീഗ് കരുതുന്നത് കോണ്‍ഗ്രസ് നേതാക്കന്മാര്ക്കിടയിലെ ഭിന്നാഭിപ്രായവും അനുകൂല രാഷ്ട്രീയ സാഹചര്യത്തിലും തിരിച്ചടിക്ക് കാരണമായെന്നാണ്. കൂടാതെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിലെ വിവാദവും ദോഷമായെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.
കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ അടിയന്തിര ഇടപെടലിന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തിരുമാനം
യുഡിഎഫിലും കോണ്‍ഗ്രസിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃമാറ്റം അനിവാര്യമാണന്ന് ഉന്നതാധികാര സമിതി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കടുത്ത നിലപാട് പരസ്യമായി പറഞ്ഞാല്‍ ഗുണമുണ്ടാകില്ലെന്നും അത് മുന്നണിക്കുള്ളില്‍ പറയുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
എന്നാൽ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ഒഴിഞ്ഞുമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക