ഡൽഹി: 2021 ജനുവരി 1 മുതൽ ക്വിഡ്, ട്രൈബർ, ഡസ്റ്റർ എന്നീ വാഹനങ്ങളുടെ വില 28,000 രൂപയോളം ഉയർത്തുമെന്ന് റെനോ ഇന്ത്യ.
നിർമ്മാണ ചെലവ് ക്രമാതീതമായി വർദ്ധിക്കുന്നതിന്റെ ഫലമായാണ് വിലവർദ്ധനവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കോവിഡ് കാലത്ത് ഉരുക്ക്, അലുമിനിയം, പ്ലാസ്റ്റിക് എന്നിവയുടെ വില ഉയർന്നതും മറ്റ് അനുബന്ധ ചെലവ് വർദ്ധിച്ചതും വില വർദ്ധിപ്പിക്കാനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ ക്വിഡ്, ട്രൈബർ, ഡസ്റ്റർ എന്നീ വാഹനങ്ങൾ രാജ്യത്ത് വിൽപ്പന നടത്തുന്ന റെനോ 2021 ന്റെ ആദ്യ പാദത്തിൽ കിഗർ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ക്വിഡ്
3 ലക്ഷം മുതൽ 5.13 ലക്ഷം രൂപ വരെയാണ് ക്വിഡിന്റെ വില (എക്സ്ഷോറൂം, ഡൽഹി). 5 സ്പീഡ് എം ടിയുള്ള 0.8 ലിറ്റർ പെട്രോൾ (54 പി എസ്, 72 എൻ എം), 5 സ്പീഡ് എം ടി, 5 സ്പീഡ് എ എം ടി ചോയ്സുകൾ ഉള്ള 1.0 ലിറ്റർ പെട്രോൾ (68 പി എസ്, 91 എൻ എം). എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ക്വിഡിനുള്ളത്.
ട്രൈബർ
5.12 ലക്ഷം മുതൽ 7.34 ലക്ഷം രൂപ വരെയാണ് (എക്സ്ഷോറൂം, ഡൽഹി) ട്രൈബറിന്റെ വില. 5 സ്പീഡ് എം ടി, 5 സ്പീഡ് എ എം ടി ഓപ്ഷനുകളുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് (72 പി എസ്, 96 എൻ എം) ട്രൈബർ കുതിക്കുന്നത്.
ഡസ്റ്റർ
8.59 ലക്ഷം മുതൽ 13.59 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം, ഡൽഹി) വിലയിൽ ലഭ്യമായ ഡസ്റ്ററിന് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ (106 പിഎസ്, 142 എൻഎം) 5 സ്പീഡ് എംടി, 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ (156 പിഎസ്) കൂടാതെ 254Nm) 6-സ്പീഡ് എംടി, എക്സ്-ട്രോണിക് സി വി ടി ഓപ്ഷനുകളുണ്ട്.
കിഗർ
സിഎംഎഫ്എ + പ്ലാറ്റ്ഫോമിലായിരിക്കും റെനോ കിഗർ പുറത്ത് വരുന്നത്. കോംപാക്റ്റ് എസ്യുവി ശ്രേണിയിൽ പുറത്തിറങ്ങുന്ന ഈ വാഹനം ആദ്യമായി ഇന്ത്യയിലാണ് എത്തുക. തുടർന്ന് മറ്റ് അന്താരാഷ്ട്ര വിപണികളിലും ഇത് അവതരിപ്പിക്കും. കിഗറിന് 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക