ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം അണിയറിയില്‍ ഒരുങ്ങുകയാണ്. ചിത്രം റിലീസ് ചെയ്ത 7 വര്‍ഷം തികയുന്ന ഡിസംബര്‍ 19 ന് ദൃശ്യം 2 വിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നടന് മോഹന്‍ലാല്‍.
ദൃശ്യം 2വിന്റെ ടീസര്‍ റിലീസ് ചെയ്യുന്ന ദിവസമാണ് മോഹന്‍ലാല്‍ പുറത്തുവിട്ടത്. 2021 ജനുവരി 1 നാണ് ടീസര്‍ പുറത്തുവിടുന്നത്. ടീസറിന്റെ റീല്‍ കാര്‍ഡ് കൂടി മോഹന്‍ലാല്‍ പുറത്തുവിട്ടിട്ടുണ്ട്.ഭിച്ചത്.
2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തുരണം ആരം ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.
60 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ദൃശ്യം 2 വിന്റെ ചിത്രീകരണം വെറും 46 ദിവസം കൊണ്ട് തന്നെ അവസാനിക്കുകയായിരുന്നു.
കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ചിത്രീകരണം തൊടുപുഴയിലും പരിസരങ്ങളിലുമായി നടന്നത്. സെപ്റ്റംബര്‍ 21നാണ് ചിത്രീക
ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന് പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്.
ആദ്യ ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം മുരളി ഗോപി, സായ്കുമാര്, ഗണേഷ് കുമാര്‍ എന്നിവരും ദൃശ്യം 2 വില്‍ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക