കൂടുതൽ പുത്തൻ പരിഷ്കാരങ്ങളുമായി കെഎസ്ആർടിസി. ഇപ്പോഴിതാ യാത്രക്കാർക്ക് കൂടുതൽ പ്രയോജനമാകുന്ന ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കെഎസ്ആർടിസി. എന്റെ കെഎസ്ആർടിസി ആപ് വഴി ടിക്കറ്റ് ബുക്കിങ്ങും സാധ്യമാകുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പറഞ്ഞു.
ചാണക സംഘിയെന്ന് വിളിക്കുന്നതിൽ സന്തോഷം; നമ്മളെല്ലാം ചാണകമെന്ന് കൃഷ്ണകുമാർ
ബസിന്റെ സമയം, സ്റ്റോപ്പ്, റൂട്ട് എല്ലാം കൃത്യമായി അറിയാൻ ആപ്പിലൂടെ സാധിക്കും. ജില്ലയിൽ നിലവിൽ ബസ് ഉള്ളതും ഇല്ലാത്തതുമായ എല്ലാ റൂട്ടുകളും ആപ്പിൽ ഉൾക്കൊള്ളിക്കാനായി രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ജനുവരിയിലാണ് പുതിയ ആപ്പ് പുറത്തിറങ്ങുക. ബസ് എവിടെ എത്തി എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഇതിലൂടെ അറിയാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക