കോവിഡ് പശ്ചാത്തലത്തിലാണ് രാജ്യത്തെ സിനിമ തിയേറ്ററുകളെല്ലാം അടച്ചിടുവാൻ നിർദേശം നൽകിയത്. രാജ്യത്ത് ഘട്ടം ഘട്ടമായി അൺലോക്ക് പ്രക്രിയ ആരംഭിച്ചപ്പോൾ തിയേറ്ററുകളും കർശന കോവിഡ് മാനദണ്ഡങ്ങളോടെ തുറക്കാനുള്ള അനുമതി നൽകിയിരുന്നു. എന്നാൽ, അടച്ചിട്ട തിയേറ്ററുകൾ തുറന്നെങ്കിലും ആളുകൾ തീരെ കുറവാണെന്നതാണ് ഉടമകളുടെ പരാതി. ഇപ്പോഴിതാ അതിനൊരു പരിഹാരമെന്നോണമാണ് തമിഴ്നാട്ടിലെ ചില തിയേറ്റർ ഉടമകൾ മുന്നോട്ട് വന്നിരിക്കുന്നത്.
കെഎസ്ആർടിസിയിൽ ഇടവേളയ്ക്കു ശേഷം കണ്ടക്ടർ കം ഡ്രൈവർ ക്രൂ തിരിച്ചെത്തുന്നു
എംജിആറിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണു ‘അൻപേ വാ’. അര നൂറ്റാണ്ടു മുൻപ് ഇറങ്ങിയ ചിത്രം ഇപ്പോൾ നഗരത്തിലെ പല പ്രമുഖ തിയറ്ററുകളിലും വീണ്ടും റിലീസ് ചെയ്തു. തമിഴിലെ ആദ്യകാല കളർ ചിത്രങ്ങളിലൊന്നു കൂടിയാണ് അൻപേ വാ. സരോജ ദേവിയാണു നായികയായി എത്തിയത്. എംജിആർ വീണ്ടും തിരയിലെത്തുമ്പോൾ പഴയ തലമുറയ്ക്കൊപ്പം യുവാക്കൾ ഉൾപ്പെടെ തിയേറ്ററുകളിൽ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക