കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രക്തംകൊണ്ട് എഴുതി സിങ്കു അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകർ. സിങ്കു അതിർത്തിയിൽ സ്ഥാപിച്ച ക്യാമ്പിലെ ഒരു കൂട്ടം കർഷകരാണ് രക്തം കൊണ്ട് കത്തുകൾ എഴുതിയത് . കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താനാണ് തങ്ങൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്ന് അവർ പറഞ്ഞു.
“സുപ്രഭാതം നരേന്ദ്ര മോദി ജി, ഞങ്ങൾ ഈ കത്ത് ഞങ്ങളുടെ രക്തം കൊണ്ടാണ് എഴുതുന്നത്. നിങ്ങൾ ഞങ്ങളുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, ഞങ്ങളുടെ വോട്ടുകളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി. കാർഷിക നിയമങ്ങൾ പാസാക്കുന്നതിലൂടെ കർഷകരെ നിങ്ങൾ വഞ്ചിച്ചു. ഈ മൂന്ന് നിയമങ്ങൾ റദ്ദാക്കണമെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” കത്തിൽ പറഞ്ഞു.
കത്തിന് പുറമെ, ചില കർഷകർ അവരുടെ രക്തം ഉപയോഗിച്ച് സന്ദേശങ്ങൾ എഴുതി, അതിൽ “കറുത്ത നിയമം തിരിച്ചെടുക്കുക”, “ഞങ്ങൾ കറുത്ത നിയമങ്ങൾ നിരസിക്കുന്നു, ദയവായി തിരികെ എടുക്കുക” എന്ന് എഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക