നിലവിലെ സാഹചര്യത്തിൽ കോവിഡ് വാക്സിൻ കുട്ടികൾക്ക് നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യം അനുസരിച്ച് ഇപ്പോൾ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ടതില്ല. നിലവിൽ ലഭ്യമായ തെളിവുകളനുസരിച്ച് കുട്ടികൾക്ക് വാക്സിനേഷൻ നൽകേണ്ട ആവശ്യമില്ലെന്ന് നീതി ആയോഗ് അംഗം ഡോ. എം. കെ പോളാണ് അറിയിച്ചത്.
കൊറോണ വൈറസിന്റെ പുതിയ വകഭേദവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിൻ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്നതിനുള്ള പരിശീലനം തുടങ്ങിയിട്ടുണ്ട്. ഡൽഹിയിലാണ് പരിശീലനം തുടക്കമിട്ടിരിക്കുന്നത്. 3500 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്.
ശശി തരൂര്‍ അടുത്ത കേരള മുഖ്യമന്ത്രിയാകട്ടെ: പ്രതാപ് പോത്തന്
പ്രതികരിക്കാൻ ഇവിടെ എഴുതുക