നാടിനും നാട്ടുകാർക്കും കൈത്താങ്ങാകുന്നവർ അവിടുത്തെ സാധാരണ ജനങ്ങൾക്കിടയിൽ ദൈവമായിരിക്കും. അങ്ങനെ ഒരു ഗ്രാമത്തിലെ ജനങ്ങൾക്ക് മുഴുവൻ ദൈവമാണിപ്പോൾ നടൻ സോനു സൂദ്. തെലങ്കാനയിലെ ഒരു ഗ്രാമം നടന് വേണ്ടി അമ്പലം പണിതിരിയ്ക്കുകയാണ്. തെലങ്കാന സിദ്ദിപ്പേട്ട് ജില്ലയിലെ ഒരു ഗ്രാമത്തിലെ അമ്പലത്തിലാണ് സോനുവിന്റെ പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഡയറ്റിങ്ങിലാണോ? ഈ ഭക്ഷണത്തെ എഴുതി തള്ളേണ്ട; കാരണങ്ങൾ
നാടിന് വേണ്ടി നിരവധി നല്ല കാര്യങ്ങള്‍ ചെയ്ത സോനു തങ്ങള്‍ക്ക് ദൈവമാണെന്ന് ഗ്രാമത്തലവന് പറഞ്ഞതായാണ് വിവരം. കോവിഡ് കാലത്ത് സോനു സൂദിന്റെ സഹായ ഹസ്തങ്ങളും പ്രവർത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും സോനുവിന്റെ സഹായ ഹസ്തങ്ങളെത്തിയിരുന്നു. മാത്രമല്ല, എസ്ഡിജി സ്പെഷ്യല്‍ ഹ്യുമനറ്റേറിയന്‍ ആക്ഷന്‍ അവാര്‍ഡ് താരത്തിന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്കായി അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക