ആടുപുലിയാട്ടത്തിന്റെ സംവിധായകൻ കണ്ണന് താമരക്കുളം വിവാഹിതനായി. പത്തനംതിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭയാണ് വധു. മാവേലിക്കരയില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സംവിധായകൻ അജയ് വാസുദേസ് അടക്കം നിരവധി പേരാണ് കണ്ണന് ആശംസകളുമായി എത്തിയിരിക്കുന്നത്.
ഇനി കൊയ്തെടുക്കാൻ ‘ടൈഗർ ഇലക്ട്രിക്’ , എട്ട് മണിക്കൂർ ബാറ്ററി ബാക്കപ്പ്, 24 കിലോമീറ്റർ വേഗത; ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാക്ടർ വിപണിയിൽ
തിങ്കള്‍ മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് കണ്ണൻ താമരക്കുളം.
മലയാളത്തിൽ മാത്രമല്ല തമിഴിലും അദ്ദേഹം ശ്രദ്ധേയനാണ്. സുരയാടലാണ് അദ്ദേഹം ഒരുക്കിയ തമിഴ് ചിത്രം. മരട് 57നുശേഷം അദ്ദേഹം ഒരുക്കുന്ന ത്രില്ലര്‍ചിത്രം ഉടുമ്പിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക