കാലിഫോർണിയ: അമേരിക്കയില്‍ വീണ്ടും വര്‍ണ വിവേചനം. കോവിഡ് ബാധിച്ച കറുത്ത വര്‍ഗക്കാരിയായ ഡോക്ടര്‍ സൂസന് മൂറിനാണ് ദുരവസ്ഥയുണ്ടായത്. ഡോക്ടര്‍ പിന്നീട് രോഗം മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങി.
52കാരി സൂസന് തന്റെ പ്രശനം വിവരിച്ച് ഒരു വീഡിയോയിലൂടെയാണ് സമൂഹത്തിനു മുന്നില്‍ പ്രശ്നം അവതരിപ്പിച്ചത്. സംസാരിക്കാന്‍ അവര്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. ഇടയ്ക്കിടെ വേദന കടിച്ചമര്ത്താന് പാടുപെടുന്നുണ്ട്. എങ്കിലും ഇതെല്ലാം സഹിച്ച് സൂസന് പറയുന്നത് വളരെ വേദനാജനകമായ കാര്യങ്ങളാണ്.
കൊറോണ വൈറസ് ലോകത്തിലെ അവസാന മഹാമാരി ആയിരിക്കില്ല; കാലാവസ്ഥാ വ്യതിയാനവും മൃഗപരിപാലനവും നല്ല രീതിയിൽ കൈകാര്യം ചെയ്യാതെ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയില്ല
ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരേയും, കോവിഡ് മരണങ്ങളും സ്ഥിരീകരിച്ച രാജ്യമാണ് അമേരിക്ക. ഇത്രയും മരണങ്ങള് കണ്ടിട്ടുപോലും അമേരിക്കന്‍ വെളുത്ത വര്‍ഗക്കാരുടെ മനസ്സലിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ഡോക്ടറായിരുന്നിട്ട് കൂടി സൂസനെ ചികിത്സിക്കാന്‍ അവിടെയുള്ളവര്‍ തയ്യാറാകുന്നില്ല.
കഴുത്തിലെ വേദനയുമായാണ് സൂസന് ആശുപത്രിയിലെത്തിയത്. എന്നാല്‍ ചികിത്സ ലഭ്യമാക്കി വേദന സംഹാരികള്‍ നല്‍കുന്നതിന് പകരം വീട്ടിലേക്ക് തിരികെ പോകാനാണ് സൂസന് ഡോക്ടര്‍ നല്കുന്ന ഉപദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക