ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജിന് സമീപം നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്കെന്ന് റിപ്പോർട്ട്. അപകടം നടന്നത് ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ്. കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ എതിര്‍വശത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്
ഇടിയുടെ ആഘാതത്തില്‍ രണ്ട് വൈദ്യുതി പോസ്റ്റുകളും കാറിന്റെ മുന്‍വശവും തകര്‍ന്നിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ പുത്തന്‍ച്ചിറ സ്വദേശി ഫ്രാന്‍സീസ് (49), ഭാര്യ എന്നിവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തൃശൂര്‍ ജൂബിലി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക