നാടിന്റെ ത്വരിത വികസനത്തിന് വകുപ്പുകള്‍ തമ്മില്‍ ഏകോപനം അനിവാര്യമാണെന്ന് ദിശ യോഗത്തില്‍ നിര്‍ദേശം. പിഡബ്ല്യുഡി നാഷണല്‍ ഹൈവേ റോഡ് പ്രവൃത്തികള്‍ക്കൊപ്പം കെഎസ്ഇബിയുടെ ഇലക്ട്രിക്കല്‍ പോസ്റ്റ് മാറ്റുന്നതിനുളള പ്രവര്‍ത്തനവും പരസ്പര സഹകരണത്തോടെ പൂര്‍ത്തീകരിക്കണം. എങ്കില്‍ മാത്രമേ അതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് ലഭ്യമാവൂയെന്നും യോഗം വിലയിരുത്തി.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കവർന്നത് കോടികൾ; മുഖ്യസൂത്രധാരൻ പിടിയിൽ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം ഇനത്തില്‍ 56 ലക്ഷവും മെറ്റീരിയില്‍ ഫണ്ടിനത്തില്‍ 21.97 കോടി രൂപയും ലഭിക്കാനുണ്ടെന്ന് ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ യോഗത്തെ അറിയിച്ചു. വിഷയം ദിശയുടെ തീരുമാനമായി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ദിശ ചെയര്മാന് കൂടിയായ കെ സുധാകരന് എം പി പറഞ്ഞു. ആദിവാസി മേഖലകളില്‍ കൂടി രാജീവ് ഗാന്ധി കുടിവെളള പദ്ധതി പ്രവര്‍ത്തനം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പ്രധാനപ്പെട്ട ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കാലതാമസം ഉണ്ടാകരുത്. പാര്‍ലമെന്റ് മെമ്പര്‍മാരുടെ പ്രാദേശിക വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് വൈകരുതെന്നും പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും എം പി നിര്‍ദേശം നല്കി. കേന്ദ്രാവിഷ്കൃത പദ്ധതികളായ പിഎംഎവൈ, പിഎംകെവിവൈ, പിഎംഇജിപി, പിഎംഎജിവൈ, ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി, ദേശീയ ആരോഗ്യ ദൗത്യം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററില്‍ ഓണ്‍ലൈനായി നടന്ന യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എഡിഎം ഇ പി മേഴ്സി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി കെ ദിലീപ്, ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ എം രാമകൃഷ്ണന്, മറ്റ് വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക