ഭോപ്പാല്‍: ചേരിയില്‍ താമസിക്കുന്ന സ്ത്രീക്ക് 13,000 രൂപയുടെ വൈദ്യുതി ബില്‍. മധ്യപ്രദേശിലെ ഭോപ്പാലിനാണ് സംഭവം. ഇവര്‍ ഊര്‍ജ്ജ മന്ത്രി പ്രദ്യുമാന്‍ സിംഗ് തോമറിന്റെ വസതിയിലെത്തി പരാതി നല്കി, ബില്‍ കണ്ട മന്ത്രിയും ഞെട്ടി!
തുടര്‍ന്ന് അദ്ദേഹം സ്ത്രീയുടെ ചേരിയിലെ വീട് സന്ദര്‍ശിച്ചു. വൈദ്യുതി വകുപ്പ് ജീവനക്കാരും എത്തി. ഒരു ബള്ബല്ലാത്ത മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളൊന്നും വീട്ടിലില്ലെന്ന് മന്ത്രി പറഞ്ഞു.
പുതുവര്‍ഷ ആഘോഷം നിറംമങ്ങും; കോവിഡ് മാനദണ്ഡം കര്‍ശനം
രണ്ട് മാസം മുമ്പ് പുതിയ വൈദ്യുതി മീറ്റര്‍ സ്ഥാപിച്ചിരുന്നെന്നും അതിന് ശേഷമാണ് ബില്‍ കുത്തനെ ഉയര്‍ന്നതെന്നും പരാതിക്കാരിയായ നിര്‍മല ഭായി മന്ത്രിയോട് പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വൈദ്യുതി വകുപ്പ് ജീവനക്കാര്‍ മീറ്റര്‍ പരിശോധിച്ചു. 212 രൂപയുടെ വൈദ്യുതി മാത്രമേ ഉപയോഗിച്ചിട്ടുള്ളെന്ന് കണ്ടെത്തി.
കൃത്യമായ പരിശോധനകള്‍ക്ക് ശേഷമേ വൈദ്യുതി ബില്‍ നല്‍കാവൂ എന്നും അല്ലെങ്കില്‍ തര്‍ക്കങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും മന്ത്രി ജീവനക്കാരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക