തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷം നിറംമങ്ങും. പതിവ് ആഘോഷപരിപാടികള്‍ ഇല്ലാതെയാകും പുതുവര്‍ഷത്തെ കേരളം വരവേല്‍ക്കുക. എറണാകുളം ഫോര്‍ട്ട് കൊച്ചി, കോവളം, മൂന്നാര്‍ എന്നിവിടങ്ങളില്‍ അടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഫോര്‍ട്ട് കൊച്ചി വെള്ളി മൈതാനത്ത് എല്ലാക്കൊല്ലവും ഡിസംബര്‍ 31ന് ആളുകള്‍ കൂടി നൃത്തം ചെയ്തിരുന്നു. ഇത്തവണ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും ഹോട്ടലുകളില്‍ ഡി.ജെ പാര്‍ട്ടി പാടില്ലെന്നും ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇവിടെ എങ്ങിനെയാ ഷൂട്ട് ചെയ്യുന്നത്… വല്ലാത്ത നാറ്റമാണല്ലോ’? ജോഷിയുടെ ചോദ്യത്തിന് മോഹൻലാലിന്റെ മറുപടി
പുതുവര്‍ഷ പിറവിയുടെ തലേ ദിവസത്തെ പതിവ് കൂടി ചേരലുകള്‍ക്ക് ഇന്ന് കര്‍ശന നിയന്ത്രണമുണ്ടാകും. കൃത്യമായ സാമൂഹിക അകലം,മാസ്ക്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ടുള്ള എല്ലാ വിധ ആഘോഷ പരിപാടികളും രാത്രി 10 മണി വരെ മാത്രമേ അനുവദിക്കു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകുമെന്നും കളക്ടര്‍മാരുടെ അറിയിപ്പില്‍ പറയുന്നു.
പൊതുജനങ്ങള്‍ ഈ സമയത്ത് അതീവ ജാഗ്രത പുലര്‍ത്തണമെന്നും പുതുവത്സരാഘോഷം കഴിവതും വീട്ടിനുള്ളില്‍ ഒതുക്കി നിര്‍ത്തണം. പ്രായമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും പുറത്തുള്ള പരിപാടികളില്‍ പങ്കെടുക്കരുതന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക