‘ചാലക്കുടിക്കാരൻ ചങ്ങാതി’യുടെ പ്രേക്ഷക ശ്രദ്ധ നേടിയ സെന്തില്‍ കൃഷ്ണ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് ‘ഉടുമ്പ്’. ഡോണുകളുടെയും, ഗാങ്സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിട്ട് ഏതാനും ആഴ്ചകളായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.
പക്കാ ഡാർക്ക് മൂഡിൽ സെന്തിൽ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്ശന് എന്നിവരുടെ മാസ് ലുക്കാണ് പോസ്റ്ററിലുള്ളത്.സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്, മരട് 357 എന്നിവയ്ക്ക് ശേഷം കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ത്രില്ലര്‍ ആണ് ഉടുമ്പ്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിൽ നായികയാവുന്നത്.
രവിചന്ദ്രൻ ഛായാഗ്രഹണവും സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതവും നിർവ്വഹിക്കുന്നു.. നവാഗതരായ അനീഷ് സഹദേവന്, ശ്രീജിത്ത് ശശിധരന് എന്നിവർ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ലൈൻ പ്രൊഡ്യൂസർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക