സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രഖ്യാപനം മാർച്ച് രണ്ടാം വാരം ഉണ്ടായേക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യം ഉന്നയിക്കും. കോവിഡ് ഉൾപ്പെടെയുള്ള ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ബൂത്തിൽ പരമാവധി ആയിരം വോട്ടർമാരെന്ന് നിജപ്പെടുത്തും.
കേന്ദ്ര കാർഷിക നിയമഭേദഗതി തള്ളിക്കളയുന്നതിനുള്ള നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ
ഭിന്ന ശേഷിക്കാർക്കും 80 വയസ് പിന്നിട്ടവർക്കും പോസ്റ്റൽ ബാലറ്റ് ചെയ്യാൻ സൗകര്യമൊരുക്കും. മാത്രമല്ല, പോളിംഗ് സ്റ്റേഷനുകളുടെയും പോളിംഗ് ഉദ്യോഗസ്ഥരുടെ എണ്ണവും വർധിപ്പിക്കാനും തീരുമാനമുണ്ട്. ജനുവരി 20 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും പേര് ചേർക്കുന്നതിനുള്ള അവസാന തിയ്യതിയായ ഡിസംബർ 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ ചേർത്ത് സപ്ലിമെന്ററി ലിസ്റ്റുണ്ടാക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
കാസ്റ്റിംഗ് കോൾ നിലവിലില്ല, വ്യാജ സന്ദേശങ്ങളെ അവഗണിക്കുക ; നിർദേശവുമായി മധുവാര്യർ
പ്രതികരിക്കാൻ ഇവിടെ എഴുതുക