കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് കർഷക സംഘടനകൾ രംഗത്ത്. നടപടി സമരത്തെ ശക്തമാക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ലഖ്ബീർ സിംഗ് പറഞ്ഞു. കൂടാതെ തിങ്കളാഴ്ച കേന്ദ്രസർക്കാരുമായി ചർച്ച നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന ട്രാക്ടർ റാലി കർഷകർ മാറ്റി വച്ചു.
സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും
കർഷക സംഘടനകളുടെ ആദ്യ പ്രതികരണം കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയ കേരളത്തിന് നന്ദിയെന്നായിരുന്നു. ബിജെപി ഇതര സംസ്ഥാനങ്ങൾ, നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടെടുക്കുന്നത് കേന്ദ്രസർക്കാരിനുമേൽ സമ്മർദം ശക്തമാക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ലഖ്ബീർ സിംഗ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക