ഡൽഹി: കരസേനാ മേധാവി ലഫ്റ്റനന്റ് മനോജ് മുകുന്ദ് നരവനെയെ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച് റിപ്പബ്ലിക്ക് ഓഫ് കൊറിയ. കൊറിയയിലെ ഗ്യയെർയോംഗിലുള്ള ആർമി ഹെഡ്ക്വാർട്ടേഴ്സിൽ വെച്ചാണ് നരവനെയ്ക്ക് ബഹുമതി സമ്മാനിച്ചത്.
ത്രിദിന സന്ദർശനത്തിനായി ഡിസംബർ 28 നാണ് നരവനെ കൊറിയയിൽ എത്തിയത്. കൊറിയൻ ആർമി ചീഫ് ഓഫ് സ്റ്റാഫുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും കൊറിയയും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ ഇരുവരും തമ്മിൽ ചർച്ച ചെയ്തു.
ജോർജുകുട്ടിയും കുടുംബവും തിയേറ്ററുകളിലേക്കില്ല; ദൃശ്യം 2 ഒടിടി റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ
ചൊവ്വാഴ്ച്ച ഡെയ്ജോണിലുള്ള ഡിഫൻസ് ഡെവലപ്മെന്റ് ഏജൻസിയും അദ്ദേഹം സന്ദർശിച്ചിരുന്നു. നിരവധി മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി നരവനെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
സൈനിക ബന്ധം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് അദ്ദേഹം സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക