തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത മേഖലകളിലെ വോട്ട് ചോര്‍ച്ച പരിശോധിക്കുമെന്ന് സിപിഐഎം അറിയിച്ചു. കൂടാതെ നാളെ നടക്കുന്ന സംസ്ഥാന സമിതിയില്‍ വിശദമായ പരിശോധന നടക്കും. ബിജെപിക്ക് വോട്ട് വര്‍ധനയുണ്ടായിട്ടില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍ ഉണ്ടായി. എന്നാല്‍ ബിജെപിക്ക് ചിലയിടങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി
ഒപ്പം ആറ്റിങ്ങല്‍, വര്‍ക്കല, പന്തളം എന്നിവിടങ്ങളിലെ ബിജെപി മുന്നേറ്റം പരിശോധിക്കും. 98 നിയമസഭ സീറ്റുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. എല്‍ഡിഎഫിന് 42 ശതമാനത്തില്‍ അധികം വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 37 ശതമാനം വോട്ട് കിട്ടി. 15 ശതമാനംവോട്ട് ബിജെപിക്ക് ലഭിച്ചു. യുഡിഎഫിന് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത് 41 നിയമസഭാ സീറ്റുകളിലാണ്. ബിജെപിക്ക് ഒരു സീറ്റില്‍ മുന്‍തൂക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക