തിരുവനന്തപുരം: എണ്‍പത് വയസ്സുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് അറസ്റ്റ് ചെയ്തത് വഴയില സ്വദേശിയായ പ്രമോദിനെയാണ് (35) പേരൂര്‍ക്കട. കഴിഞ്ഞ 30ന് വൈകീട്ട് വയോധികയുടെ വീട്ടില്‍ വെച്ചാണ് പ്രതി പീഡിപ്പിച്ചത്.
ഇന്ത്യയും പാകിസ്താനും ആണവോര്‍ജ പ്ലാന്റുകള്‍ അടക്കമുള്ളവയുടെ പട്ടിക പരസ്പരം കൈമാറി
ഒളിവില്‍ പോയ പ്രതിയെ പേരൂര്‍ക്കട പോലീസ് ഇന്‍സ്പെക്ടര്‍ സൈജുനാഥിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുനില്‍, സഞ്ജു ജോസഫ്, ജയേഷ്, മോനിഷ്, എ.എസ്.ഐ അനിക്കുട്ടന് നായര്‍, സി.പി.ഒമാരായ അനൂപ്, രജനി കുമാരി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പിടികൂടിയത്. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക