മുംബൈ: പുതുവർഷം ആഘോഷിക്കാൻ മിക്ക സെലിബ്രേറ്റികളും ബീച്ചുകൾ തെരഞ്ഞെടുത്തപ്പോൾ, ആലിയ ഭട്ടും രൺബീർ കപൂറും അൽപ്പം വ്യത്യസ്തരായി.
രൺതമ്പോർ ദേശീയ ഉദ്യാനത്തിലായിരുന്നു ഇരുവരുടേയും പുതുവത്സര ആഘോഷം. താരങ്ങൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു.
രൺതമ്പോർ ദേശീയ ഉദ്യാനത്തിലെ ഇവരുടെ പുതുവർഷ ആഘോഷ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആലിയയുടെ അമ്മ സോണി റസ്ദാൻ, സഹോദരി ഷഹീൻ ഭട്ട് എന്നിവരേയും ചിത്രത്തിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക