പുതുവർഷത്തിൽ പുത്തൻ തീരുമാനങ്ങളുമായി നടി പ്രിയ വാര്യർ. ആരെയും പിന്തുടരില്ലെന്നും കൂടെ നിൽക്കാനായി ആരോടും യാചിക്കില്ലെന്നുമാണ് താരം കുറിച്ചിരിക്കുന്നത്. ന്യൂയർ സ്പെഷ്യൽ ചിത്രത്തിനൊപ്പമാണ് കുറിപ്പ്.
‘ഈ വര്ഷം, ആരുടേയും പിന്നാലെ പോകരുത്, കൂടെ നില്ക്കാനായി ആരോടും കെഞ്ചരുത്, നിങ്ങളുടെ മൂല്യം മനസിലാക്കുക.പ്രിയപ്പെട്ടവർക്ക് വേണ്ടി സമയം മാറ്റിവയ്ക്കുക. മാറ്റാൻ കഴിയാത്ത കാര്യങ്ങളെ അംഗീകരിക്കാൻ പഠിക്കുക.
നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക. സ്വയം സ്നേഹിക്കുക’- പ്രിയ കുറിച്ചു. കറുത്ത വസ്ത്രം ധരിച്ച് ബീൻ ബാഗിന് മുകളിലിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക