രാജ്യത്ത് കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഡോണള്‍ഡ് ട്രംപിനെ പുറത്താക്കാന്‍ നീക്കം. കാലാവധി തീരും മുമ്പ് ഇരുപത്തഞ്ചാം ഭരണഘടനാ ഭേദഗതി പ്രകാരം പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടു. എന്നാല്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഈ നീക്കത്തെ എതിര്‍ക്കുകയാണ്.
മലയാളി പൊളിയാണ് ! കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയത് മലയാളി
ഇതിനിടെ, കാപിറ്റോള്‍ മന്ദിരം ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയുണ്ടായ കലാപത്തില്‍ ഗുരുതരമായി പരുക്കേറ്റ പൊലീസുകാരനും മരിച്ചു.
ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ട്രംപിനാണെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് കുറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ ട്രംപ് അനുകൂലികള്‍ നടത്തിയത് പ്രതിഷേധമല്ലെന്നും മറിച്ച് കലാപമാണെന്നും ബൈഡന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക