സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് സിനിമ സംഘടന ഫിയോക്. കൊച്ചിയില്‍ ചേര്‍ന്ന ഫിയോക് ജനറല്‍ ബോഡിയുടേതാണ് തീരുമാനം. വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തീയേറ്റര്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ് സംഘടന. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ മാസം അഞ്ച് മുതൽ തിയേറ്ററുകൾ തുറക്കാനായിരുന്നു തീരുമാനം.
59 യാത്രക്കാരുമായി പറന്നുയർന്ന വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി
ആവശ്യങ്ങൾ പരിഗണിക്കാതെ തിയേറ്ററുകൾ തുറക്കില്ലെന്ന് തീരുമാനിച്ചതോടെ പൊങ്കല്‍ റിലീസ് ആയി ഈ മാസം 13ന് എത്താനിരിക്കുന്ന തമിഴ് ചിത്രം മാസ്റ്ററിന്റെ റിലീസ് കേരളത്തിൽ നടക്കില്ല. അതേസമയം, തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി വീണ്ടും ചർച്ച നടത്താനിരിക്കുകയാണ് സിനിമാ സംഘടനകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക