കരീനയുടെ പ്രസവമടുത്ത സാഹചര്യത്തിൽ അവധിയിൽ പ്രവേശിച്ച് ഭർത്താവ് സെയ്ഫ് അലി ഖാൻ. അടുത്ത ചിത്രമായ ആദിപുരുഷിൽ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം കഴിഞ്ഞ് മാത്രമേ സെയ്ഫ് പ്രവേശിക്കുകയുള്ളൂ എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്
രാമായണ കഥയെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി സെയ്ഫും വേഷമിടും. ഈ മാസം ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രമാണ് ആദിപുരുഷ്
മാർച്ച് മാസമാണ് കരീനയുടെ പ്രസവത്തീയതി പ്രതീക്ഷിക്കുന്നത്. സെയ്ഫ് മാർച്ച് മാസം അവസാനത്തോടുകൂടിയെ സെറ്റിൽ എത്തുകയുള്ളൂ എന്ന് സംവിധായകൻ പറഞ്ഞു. തൈമൂർ അലി ഖാനാണ് ദമ്പതികളുടെ മൂത്ത മകൻ
ഓം റൗട്ടുമായി സെയ്ഫിന്റെ രണ്ടാമത്തെ ചിത്രമാണ് ആദിപുരുഷ്. ഓം റൗട്ടിന്റെ തൻഹാജിയായിരുന്നു ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച ചിത്രം. ചിത്രത്തിലും വില്ലൻ കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിച്ചത്. ഇതാദ്യമായാണ് പ്രഭാസും സെയ്ഫും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്
ഓം റൗട്ടുമായി വീണ്ടും ഒന്നിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സെയഫ് പറഞ്ഞു. ആദിപുരുഷിന്റെ ഭാഗമാകുന്നതിൽ ആവേശത്തിലാണെന്നും സെയ്ഫ് പറഞ്ഞിരുന്നു
പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുകയെന്ന് സംവിധായകൻ ഓം റൗട്ട് പറഞ്ഞു. തിന്മയ്ക്ക് മേൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ടി സീരീസാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക