കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് അവസാനിപ്പിക്കാൻ പോലീസ് ഉത്തരവിട്ടു. ഡി ജി പി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചുമതല ആരോഗ്യവകുപ്പിന് ഘട്ടം ഘട്ടമായി കൈമാറാനാണ് തീരുമാനം. ആരോഗ്യവകുപ്പിനു വേണ്ട സഹായങ്ങൾ പൊലീസ് തന്നെ ചെയ്തു നൽകുമെന്നാണ് വിവരം.
പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു
സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന് മൊബൈൽ ട്രേസിങ് അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കിയത് വിവാദമായിരുന്നു. പിന്നീട് ഹൈക്കോടതി ഇടപ്പെട്ട് ഇത് തുടരാനുള്ള അനുവാദം നൽകിയിരുന്നു. എന്നാൽ നിലവിൽ കോവിഡ് രോഗികളുടെ എന്നതിൽ കുറവുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത് നിർത്തലാക്കാനുള്ള തീരുമാനം എടുത്തതെന്ന് ഡിജിപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക