രസകരമായ കഥാപാത്രങ്ങളിലൂടെ ആരാധകരെ ചിരിപ്പിക്കാറുള്ള നടനാണ് അക്ഷയ് കുമാര്‍. എന്നാല്‍ സിനിമയിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെയും ചിരി നിറക്കുകയാണ് താരം. അക്ഷയ് കുമാര്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്.
തന്റെ ഒരു സ്റ്റൈലിഷ് ചിത്രത്തിന് താരം നല്കിയ അടിക്കുറിപ്പാണ് ആരാധകരെ ചിരിപ്പിക്കുന്നത്. കറുത്ത ഷര്‍ട്ടും ജീന്‍സും ധരിച്ച് നടന്നുവരുന്ന അക്ഷയാണ് ചിത്രത്തില്‍. താരത്തിന്റെ കയ്യിലായി മഞ്ഞ നിറത്തിലുള്ള സ്യൂട്ട്ക്സും കാണാം.
കൂടാതെ മഞ്ഞ നിറത്തിലുള്ള ഹെഡ്ഫോണ് കഴുത്തിലും തൂക്കിയിട്ടുണ്ട്. 25 ദിവസം കൊണ്ട് പൈസ ഡബിളാകുന്ന പദ്ധതിയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞാല്‍- എന്നാണ് താരം കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക