ഏറെ നാളുകൾക്കു ശേഷം അഹാന തന്റെ വീട്ടിൽ മടങ്ങിയെത്തിയിരിക്കുന്നു. ഷൂട്ടിംഗ് തിരക്കുകളുടെയും ഏറ്റവുമൊടുവിൽ അഹാന കോവിഡ് പോസിറ്റീവ് ആയി ഐസൊലേഷനിൽ കഴിഞ്ഞതിന്റെയും അകലം മാറി ‘കൃഷ്ണ സഹോദരിമാർ’ വീണ്ടും അവരുടെ വീട്ടിൽ ഒത്തുകൂടി. അനുജത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ഏറ്റവും പുതിയതായി അഹാനയുടെ പ്രൊഫൈലിൽ എത്തിയിരിക്കുന്നത്
കൂടുതൽ ശക്തമായി, മികച്ചതായി തങ്ങളുടെ കൂട്ടുകെട്ട് മാറിയിരിക്കുന്നു എന്നാണ് ക്യാപ്ഷൻ. ചിത്രത്തിന് കമന്റുമായി താരങ്ങളും ആരാധകരും കൂട്ടുകാരും എത്തിക്കഴിഞ്ഞു. കൂട്ടത്തിൽ നടിയും താരപുത്രിയുമായ കല്യാണി പ്രിയദർശനുമുണ്ട്. ഫോട്ടോ കണ്ടപ്പോഴുള്ള തന്റെ ഒരാഗ്രമാണ് കല്യാണി പങ്കിട്ടത്
അച്ഛന്റെയും അമ്മയുടെയും രണ്ടു മക്കളിൽ ഒരാളാണ് കല്യാണി. ഒപ്പമുള്ളയാൾ സഹോദരനാണ്. അഹാനയുടെ വീട്ടിലാകട്ടെ നാല് പെൺകുട്ടികൾ. മൂന്നു സഹോദരിമാരുമായുള്ള ചിത്രം കാണുമ്പോൾ തനിക്കും സഹോദരിമാർ ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം പ്രകടിപ്പിക്കുകയാണ് കല്യാണി.
2020ൽ പുറത്തിറങ്ങിയ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെ കല്യാണി മലയാള സിനിമാ രംഗത്ത് കാൽവയ്പ്പു നടത്തിക്കഴിഞ്ഞു.
അതിനും മുൻപ് വേഷമിട്ട ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സംവിധാനം ചെയ്തത് അച്ഛൻ പ്രിയദർശനാണ്. ഇക്കൊല്ലം മാർച്ച് മാസം തിയേറ്ററിലെത്താൻ കാത്തിരിക്കുകയാണ് ഈ ചിത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക