സർഫിങ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ സുദേവ് നായർ. വർക്കല ബീച്ചിൽ നിന്നുള്ള മനോഹര ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. എന്നാൽ സർഫിങ്ങെല്ലാം ആഘോഷമാക്കിയെങ്കിലും അതിനിടയിൽ നഷ്ടപ്പെട്ട ഒരുവസ്തു അന്വേഷിച്ച് നടക്കുകയാണ് താരം. എന്താണെന്നല്ലേ, താരത്തിന്റെ കോണ്ടാക്ട് ലെൻസ്. കടലിൽ നിന്ന് കണ്ടെത്തിയാൽ തിരിച്ചു തരണം എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
വര്‍ക്കല കടലില്‍ നിന്ന് ആരെങ്കിലും ഒരു കളര്ലസ് ട്രാന്‍സ്പരന്റ് കോണ്ടാക്ട് ലെന്‍സ് കണ്ടെത്തിയാന്‍ അത് എനിക്ക് തിരിച്ചുതരണം. അവസാന ചിത്രത്തിന് ശേഷം നഷ്ടപ്പെട്ടതാണ്. അന്ന് രാവിലെ ബാക്കി സമയം മുഴുവന്‍ അത് തെരഞ്ഞ് നടക്കുകയായിരുന്നു.
ഇത് കേവലം ഡിസ്പോസബിള്‍ ലെന്‍സിന്റെ കാര്യമല്ല. എന്റെ ഈഗോയാണ്. അങ്ങനെ എപ്പോഴും കടലിനെ വിജയിക്കാന്‍ വിടാന്‍ പറ്റില്ലല്ലോ- താരം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക