കെജിഎഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രദർശനത്തിന് ഒരുങ്ങി നിൽക്കവെയാണ് അടുത്ത സിനിമയുടെ ചിത്രീകരണം സംവിധായകൻ പ്രശാന്ത് നീൽ ആരംഭിക്കാനിരിക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. സിനിമയിൽ നായകനായെത്തുന്നത് ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷക പ്രിയങ്കരനായ പ്രഭാസാണ്.
ഗ്ലാമറസ് ചുവടുകളും, അടിപൊളി പാട്ടുമായി പ്രിയ വാര്യർ: വിഡിയോ
ചിത്രത്തിന്റെ പൂജ ജനുവരി 15ന് ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ജനുവരി അവസാന വാരത്തോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. സിനിമയുടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖരടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടക്കുക.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റിന്റെ ടീസര്‍ പുറത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക