അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്നാപ്ചാറ്റ് അക്കൗണ്ടിനും താഴ് വീണു. അക്കൗണ്ട് സ്ഥിരമായി നിരോധിക്കാനാണ് തീരുമാനം. യു.എസ്. കാപ്പിറ്റോള്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തെറ്റിദ്ധാരണയും വിദ്വേഷവും അക്രമവും പരത്താനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ തങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും പൊതുസുരക്ഷാ താല്പര്യാര്ത്ഥം അദ്ദേഹത്തിന്റെ അക്കൗണ്ട് സ്ഥിരമായി നീക്കം ചെയ്യാന്‍ തങ്ങൾ തീരുമാനമെടുക്കുകയാണെന്നും സ്നാപ്ചാറ്റ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനിയുടെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ട്രംപ് ആവർത്തിച്ച് ലംഘിക്കുകയാണ്. അതിനാൽ തന്നെ സ്നാപ്ചാറ്റ് കമ്മ്യൂണിറ്റി താല്പര്യപ്പെടുന്ന ഏറ്റവും മികച്ച ദീര്‍ഘകാല നടപടിയാണിതെന്നാണ് അധികൃതരുടെ പ്രതികരണം. ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളെല്ലാം ട്രംപിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
നിരോധനമേര്‍പ്പെടുത്തുമെന്ന കോണ്‍ഗ്രസ് നിലപാട് മറന്നോ? ജെല്ലിക്കെട്ടിനെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി
പ്രതികരിക്കാൻ ഇവിടെ എഴുതുക