ചർമ പ്രശ്നങ്ങൾ പരിഹരിക്കാൻ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാവുന്ന ജെൽ പരിചയപ്പെടുത്തി പാചകവിദഗ്ദ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷ്മി നായർ. ചണവിത്ത് (ഫ്ളാക്സ് സീഡ്) ഉപയോഗിച്ചാണ് ഈ ജെൽ ഉണ്ടാക്കുന്നത്.
രണ്ട് ടേബിൾ സ്പൂൺ ചണവിത്ത്, ഒരു കപ്പ് വെള്ളം എന്നിവയാണ് ഇതിന് ആവശ്യമുള്ളത്. വെള്ളം ചൂടാക്കുക. ഇത് തിളയ്ക്കാൻ തുടങ്ങുമ്പോൾ രണ്ട് ടേബിൾ സ്പൂൺ ചണവിത്ത് ഇട്ടു കൊടുക്കണം. 10 മിനിറ്റോളം ഇത് തിളപ്പിക്കാം. ഇടയ്ക്കിടെ നന്നായി ഇളക്കി കൊടുക്കണം. വെള്ള നിറത്തിലുള്ള പത വരാൻ തുടങ്ങുമ്പോൾ തീ അണയ്ക്കാം. ഇതിൽ നിന്ന് വിത്ത് അരിച്ചു മാറ്റിയശേഷം കിട്ടുന്ന ദ്രാവകം തണുക്കുമ്പോൾ ഒരു ജെല്‍ പോലെയാകും. ഇതൊരു കുപ്പിയിലേക്ക് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക