കണ്ണൂര്‍ :വിധവകള്‍ക്കായി കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിക്കാന്‍ ജില്ലാ വിധവാ സെല്‍ യോഗം തീരുമാനിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസിനോട് ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുങ്ങുന്നത്. എഡിഎം ഇ പി മേഴ്സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. വൈധവ്യം മൂലം നിരാലംബരാകുന്ന സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും വിധവകളുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായുള്ള വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയുമാണ് വിധവാ സെല്ലിന്റെ ലക്ഷ്യം.
പ്രായത്തെ പിടിച്ചു കെട്ടാം, മുഖം തിളങ്ങും ; ‘മാജിക് ജെല്‍’ പരിചയപ്പെടുത്തി ലക്ഷ്മി നായർ-വീഡിയോ
വീടുകളില്‍ തനിച്ച് താമസിക്കുന്ന വിധവകളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് ജനമൈത്രി പൊലീസിന്റെ സഹായം ഉണ്ടാവണമെന്ന് ഡെല്‍സ സെക്രട്ടറി സി സുരേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. ഹെല്‍പ്പ് ഡെസ്കിന്റെ നടത്തിപ്പിനുള്ള ധനസഹായം, കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ റോട്ടറി ക്ലബ്ബിന്റെ വിഷന്‍ വിഭാഗം ഇന്നര്‍വീല്‍ ക്ലബ് ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ലാവണ്യ ആല്‍ബി, സെക്രട്ടറി സോനം അജയ് ധ്രുവ് എന്നിവര്‍ അറിയിച്ചു. വിധവകളുടെ വിവര ശേഖരണം നടത്തുന്നതിനായുള്ള സാങ്കേതിക സഹായം എന്‍എസ്എസ് ടെക്നിക്കല്‍ സെല്‍ പ്രൊജക്ട് കണ്‍സള്‍ട്ടന്റ് ജസ്റ്റിന് ജോസഫ് നല്‍കും.
തളിപ്പറമ്പ് ആര് ഡി ഒ സൈമണ്‍ ഫെര്‍ണ്ണാണ്ടസ്, ജില്ലാ വനിത ശിശുവികസന ഓഫീസര്‍ ദേന ഭരതന്, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ, ഓര്‍ഫനേജ് കണ്ട്രോള് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് ടി കെ സജി, മെമ്പര്‍ സിസ്റ്റര്‍ വിനീത, എം സി എച്ച് ഓഫീസര്‍ എം സി തങ്കമണി, ലീഗല്‍ എക്സ്പെര്‍ട്ട് അഡ്വക്കറ്റ് ആര് എസ് സുജിത, വിമന്‍ സെല്‍ എസ്ഐ ടി പി സുധ, വിധവ ക്ഷേമ സംഘം സംസ്ഥാന സെക്രട്ടറി പി വി ശോഭന, ജൂനിയര്‍ സൂപ്രണ്ട് പ്രീത, സീനിയര്‍ ക്ലര്‍ക്ക് ലത, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക