കോവിഡ് ലോക്ക്ടൗണിനു ശേഷം തിയേറ്ററുകളിലേക്ക് ആദ്യം എത്തിയ സിനിമയാണ് മാസ്റ്റർ. വിജയ് – വിജയ് സേതുപതി കൂട്ടുക്കെട്ടിലെത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് എത്തുകയാണെന്നാണ് പുതിയ വാർത്ത. എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ, സിനി 1 സ്റ്റുഡിയോ, 7 സ്ക്രീന്‍സ് എന്നിവര്‍ ചിത്രം ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യാനുള്ള അവകാശം നേടിയിരിക്കുന്നു എന്നാണ് വിവരം.
കോവിഷീൽഡ് വാക്സിൻ നേപ്പാളിൽ അംഗീകാരം
ഈ വര്‍ഷം തന്നെ റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. വിജയ് അവതരിപ്പിച്ച നായക കഥാപാത്രത്തെയും വിജയ് സേതുപതിയുടെ പ്രതിനായക കഥാപാത്രത്തെയും ഹിന്ദിയിൽ ആറു കൈകാര്യം ചെയ്യുമെന്ന് ഉടൻ തന്നെ വെളിപ്പെടുത്തിയേക്കും. വന്‍ തുകയ്ക്കാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വിറ്റതെന്നാണ് വിവരം.
ഒടുവിൽ വിവാദങ്ങൾക്ക് അവസാനം…, പാർവതി ചിത്രം ‘വർത്തമാനം’ തിയേറ്ററുകളിലേക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക