പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് വർത്തമാനം. സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിൽ ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്യാടൻ ഷൗക്കത്താണ്. സിനിമ ഫെബ്രുവരി 19 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റേത് രാജ്യ വിരുദ്ധ പ്രമേയമാണെന്ന് ആരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നത്.
മക്കള്‍ നീതി മയ്യത്തിന് ചിഹ്നം ടോർച്ച്, നന്ദി അറിയിച്ച് കമൽ ഹാസൻ
സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ വർത്തമാനം സിനിമ കണ്ടുവെന്നും ജെ.എന്‍.യു സമരത്തിലെ ദലിത്, മുസ്ലിം പീഢനമായിരുന്നു വിഷയമെന്നും സിനിമയുടെ തിരക്കഥാകൃത്തും നിര്‍മാതാവും ആര്യാടന് ഷൗക്കത്ത് ആയിരുന്നത് കാരണം അതിനെ എതിര്‍ത്തതായും സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് അഡ്വ. വി സന്ദീപ് കുമാർ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ഉപരിപഠനത്തിനായി കേരളത്തിൽ നിന്ന് ഡെൽഹിയിലെത്തുന്ന കഥാപാത്രമായാണ് പാർവതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റോഷന് മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും വര്‍ത്തമാനത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
കെ.ബി. ഗണേഷ് കുമാറിന്റെ പിഎയും കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക